ഋതംഭര,മോഹന്‍ലാലിന്റെ ആത്മീയ വനയാത്ര

അടുത്തിടെ മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍ നടത്തിയ വന യാത്രയെക്കുറിച്ച് വാഗമണ്ണിലെ ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍ വൈസ് ചെയര്‍മാന്‍ ആര്‍.രാമാനന്ദ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധയമാകുന്നത്.ഷൂട്ടിങ് തിരക്കിനിടെയിലാണ് താരം ഈ യാത്ര നടത്തിയിരിക്കുന്നത്.

വാഗമണ്ണിലെ പശുപ്പാറയിലെത്തിയ താരം കാടും മേടും മലയും ഏല ചോലയും വനംചോലയും വെള്ളചാട്ടവുമെല്ലാം ഒരു കുഞ്ഞിന്റെ ഉത്സാഹത്തോടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നടന്ന് കണ്ടുവെന്നു രാമാനന്ദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബ്രേക്ക് ഫാസ്റ്റിന് എന്ത് കരുതണം എന്ന് ചോദിച്ചപ്പോള്‍ ഒന്നും കരുതണ്ടെന്നും ‘കഞ്ഞി എങ്കില്‍ കഞ്ഞി’ എനിക്ക് വേണ്ടി ഒരുക്കങ്ങള്‍ ഒന്നും വേണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു,എല്ലാം കണ്ടതിന് ശേഷം ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയര്‍മാന്‍) ടെലികോള്‍ ചെയ്തു സുഖാന്വേഷണങ്ങള്‍ നടത്തി , ഋതംഭര കുടുംബത്തെ ചേര്‍ത്തുപിടിച്ചു ചിത്രങ്ങള്‍ എടുത്തു . എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു .ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി.ലാലേട്ടന്‍ വന്നു പോയപ്പോള്‍ എല്ലാവരും സംശയത്തോടെ ചോദിച്ചു.ഇപ്പോള്‍ ഇവിടെ വന്നു പോയത് ‘മോഹന്‍ലാല്‍’ തന്നെയല്ലേ . എനിക്കിന്നും അതിനുത്തരമില്ല എന്നും ആര്‍.രാമാനന്ദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

ഏതാണ്ട് രണ്ടു മണിക്കൂര്‍ ദൂരം ചുരം കയറി വാഗമണ്‍ താണ്ടി പശുപാറയില്‍ എത്തണം ലാലേട്ടന് കുളമാവില്‍ നിന്ന് ഋതംഭര വരെ എത്താന്‍. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും . ഞാന്‍ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ , ഷൂട്ടിംഗ് തിരക്കിനിടയില്‍ അത്ര ദൂരം സഞ്ചരിക്കണോ ,ഒരുപാട് ദൂരം എന്നുപറഞ്ഞാല്‍ എത്ര ദൂരം. രണ്ടുമണിക്കൂര്‍ മൂന്നുമണിക്കൂര്‍. അതൊക്കെ ഇഷ്ടമുണ്ടെങ്കില്‍ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി.ഇന്നായിരുന്നു ആ ദിനം. ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാന്‍ ഇറങ്ങും എട്ടര ആകുമ്പോള്‍ എത്തും. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂര്‍ അവിടെ ചിലവഴിക്കാന്‍ കിട്ടുമല്ലോ.ശരി ലാലേട്ടാ.പ്രാതലിന് എന്ത് കരുതണം . ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കില്‍ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട .ലാലേട്ടന്‍ കൃത്യസമയത്ത് എത്തി , പ്രാതലുണ്ടു , നമ്മുടെ മുഴുവന്‍ സ്ഥലവും കാടും, മേടും, മലയും , ഏല ചോലയും , വനചോലയും , വെള്ള ചാട്ടവും , നടന്നു കണ്ടു , എല്ലാ ദുര്‍ഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും ,ആകാംഷയും , ചുറുചുറുക്കും കൊണ്ട് നടന്നു തീര്‍ത്തു .ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയര്‍മാന്‍) ടെലികോള്‍ ചെയ്തു സുഖാന്വേഷണങ്ങള്‍ നടത്തി , ഋതംഭര കുടുംബത്തെ ചേര്‍ത്തുപിടിച്ചു ചിത്രങ്ങള്‍ എടുത്തു . എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു .ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി.ലാലേട്ടന്‍ വന്നു പോയപ്പോള്‍ എല്ലാവരും സംശയത്തോടെ ചോദിച്ചു.ഇപ്പോള്‍ ഇവിടെ വന്നു പോയത് ‘മോഹന്‍ലാല്‍’ തന്നെയല്ലേ . എനിക്കിന്നും അതിനുത്തരമില്ല .സ്റ്റേഹം ലാലേട്ടാ.

പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിക്ക് ശേഷം 12th മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മോഹന്‍ലാല്‍.