തെറ്റിദ്ധാരണ ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നു ; മോഹന്‍ലാല്‍

','

' ); } ?>

ബിഗ് ബോസ് അവതരണത്തിനിടെ ‘മാതളത്തേനുണ്ണാന്‍’ എന്ന ഗാനം താനാണ് പാടിയത് എന്ന് മോഹന്‍ലാല്‍ പറഞ്ഞത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.’ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിനായി വി.ടി മുരളി ആലപിച്ച ഗാനമായിരുന്നു ഇത്. മോഹന്‍ലാല്‍ ആയിരുന്നു ഈ ഗാനരംഗത്തില്‍ അഭിനയിച്ചത്. ഇതിനെതിരെ ഈ ഗാനം ആലപിച്ച വി.ടി. മുരളിതന്നെ രംഗത്തെത്തിയിരുന്നു.

ഇക്കാര്യങ്ങളിലാണ് മോഹന്‍ലാല്‍ ഇന്നലെ സംപ്രേഷണം ചെയത ബിഗ് ബോസ് എപ്പിസോഡില്‍ തന്നെ വ്യക്തത വരുത്തിയത്. ‘കഴിഞ്ഞ ആഴ്ച്ചയില്‍ ഞാന്‍ ഒരാളോട് പാട്ടുപാടാന്‍ പറഞ്ഞു. അവര്‍ പാട്ടുപാടി. പക്ഷെ, ആ പാട്ട് ഏത് സിനിമയിലേതാണെന്നോ ആരാണ് പാടിയതെന്നോ അയാള്‍ക്കറിയില്ലായിരുന്നു. അപ്പോള്‍ ഇത് എന്റെ സിനിമയിലേതാണെന്നും ഞാന്‍ പാടിയതാണെന്നും പറഞ്ഞു. എന്നു പറഞ്ഞാല്‍ ഞാന്‍ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചിരുന്നത്. 35 വര്‍ഷം മുമ്പുള്ള സിനിമയാണ്. അത് ഞാന്‍ പാടിയ പാട്ടാണെന്ന് ഒരുപാടുപേര്‍ തെറ്റിദ്ധരിച്ചു. തെറ്റിദ്ധരിച്ചവരോട് ക്ഷമ ചോദിക്കുകയാണ്’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.