
മോഹൻലാൽ ചിത്രം “രാവണപ്രഭു” റീ റിലീസ് ആരാധകർ ആഘോഷമാക്കികൊണ്ടിരിക്കെ ചിത്രത്തിൽ നിന്നുള്ള തന്റെ ഫോട്ടോ പങ്കുവെച്ച് മോഹൻലാൽ. സവാരി ഗിരി ഗിരി എന്ന അടികുറിപ്പിനൊപ്പം സിനിമയിലെ നിർണായകമായ സംഘട്ടനരംഗത്തിൽ നിന്നുമുള്ള ഭാഗമാണ് ഫോട്ടോയിലുള്ളത്. നിമിഷ നേരം കൊണ്ട് തന്നെ ഫോട്ടോ വൈറലായിട്ടുണ്ട്. സംവിധായകൻ അൽഫോൺസ് പുത്രൻ, ടൊവിനോ തോമസ്, ആന്റണി വർഗീസ് തുടങ്ങിയ പ്രമുഖരൊക്കെയും ചിത്രത്തിന് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
“നടേശ കൊല്ലണ്ട..അത് കേക്കുമ്പോൾ വരുന്ന ചിരി. എനിക്ക് നല്ല നാടൻ തല്ല് അറിയാം.. അത് competition item അല്ലാത്തത് കൊണ്ട് ഗപ്പ് ഒന്നും കിട്ടിയില്ല… ഇതാണ് എൻ്റെ favourite scene” എന്നാണ് അൽഫോൺസിൻ്റെ കമൻ്റ്. രാവണപ്രഭുവിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന ‘എന്തോ…എന്നെ ഇഷ്ട്ടമാണ് ആളുകൾക്ക്’ എന്ന സംഭാഷണമാണ് പെപ്പേ കുറിച്ചത്. തീ ഇമോജിയാണ് ടൊവിനോ തോമസും നീരജ് മാധവും പോസ്റ്റ് ചെയ്തത്.
1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് സി ജി രാജേന്ദ്ര ബാബു എഴുതിയ ഫാന്റസി ഡ്രാമ ചിത്രമാണ് ഗുരു. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ സുരേഷ് ഗോപി, മധുപാൽ, സിത്താര, കാവേരി, ശ്രീലക്ഷ്മി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങി നിരവധി പേർ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഒറിജിനൽ സംഗീതവും ഗാനങ്ങളും രചിച്ചത് ഇളയരാജയാണ്.
അതേ സമയം കഴിഞ്ഞ ദിവസം 4K അറ്റ്മോസില് റീ റിലീസിനെത്തിയ രാവണപ്രഭുവിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായാണ് രാവണപ്രഭു രണ്ടാം വരവ് ആരാധകർ ആഘോഷിച്ചത്. മോഹൻലാലിനെ പോലെ ഇത്രയധികം ആഷോഷിക്കപ്പെട്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല എന്നാണ് ആരാധകരുടെ ഭാഷ്യം. 2001 ഒക്ടോബർ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു.
ഈ വർഷം ആദ്യം റിലീസ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ മുതൽ ഇപ്പോൾ തിയേറ്ററിൽ എത്തിയ രാവണപ്രഭു വരെ തിയേറ്ററുകളിൽ മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
വിജയ് നായകനായ ‘തുപ്പാക്കി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളി ദീപ്തി ‘രാവണപ്രഭു’ കാണാനെത്തിയിരുന്നു. കൂടാതെ മോഹൻലാലിനോടുള്ള ആരാധന തുറന്നുപറയുകയും ചെയ്തിരുന്നു. ജനിച്ചു വളർന്നതെല്ലാം പൂണൈയിലും മുംബൈയിലും ഒക്കെ ആയിരുന്നെങ്കിലും എന്നും മോഹൻലാലിന്റെ ആരാധികയിരുന്നു താനെന്ന് താരം തുറന്നു പറഞ്ഞു. ‘രാവണപ്രഭു’ മോഹൻലാൽ ആരാധകർ വലിയ ആഘോഷമാക്കുന്നതിൻ്റെ ആവേശവും ദീപ്തി പങ്കുവച്ചു.
റെക്കോർഡ് ബുക്കിങ് ആണ് സിനിമയ്ക്ക് ആദ്യ മണിക്കൂറിൽ ലഭിച്ചത്. 5.68K ടിക്കറ്റുകളാണ് മണിക്കൂറുകൾക്കിടയിൽ വിറ്റഴിച്ചത്. റിറിലീസിൽ ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിച്ചേക്കും. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.