“അത് മോന്റെ സിനിമയാണെന്നാണ് മോഹൻലാൽ പറഞ്ഞത്”; റിയാസ് ഖാൻ

','

' ); } ?>

വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് റിയാസ് ഖാൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലും റിയാസ് ഖാൻ നിറ സാന്നിധ്യമാണ്. മോഹൻലാൽ നായകനായെത്തിയ ബാലേട്ടൻ എന്ന ചിത്രത്തിലെ “ഭദ്രൻ” എന്ന കഥാപാത്രം മലയാളികൾക്കേറെ ഇഷ്ടമുള്ള ഒരു വില്ലൻ കഥാപാത്രമാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ് റിയാസ് ഖാൻ. “രുദ്രൻ എന്ന കഥാപാത്രത്തിന് മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തേക്കാൾ പ്രാധാന്യമുണ്ടെന്ന് ഉൾക്കൊണ്ടാണ് മോഹൻലാൽ ആ സിനിമ ചെയ്തതെന്നും, മറ്റൊരു നടനും അതിനു തയ്യാറാവില്ലെന്നും റിയാസ് ഖാൻ പറഞ്ഞു. കൂടാതെ അത് മോന്റെ ചിത്രമാണെന്ന് മോഹൻലാൽ തന്നോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആ കഥാപാത്രം മികച്ചതാക്കാൻ സാധിച്ചതിൽ എനിക്കേറ്റവും കൂടുതൽ നന്ദിയുള്ളത് മോഹൻലാലിനോടാണ്. കാരണം രുദ്രൻ എന്ന ഞാനവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ് സിനിമ പോകുന്നത്. അതിന് മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തേക്കാൾ പ്രാധാന്യമുണ്ടെന്ന് ഉൾക്കൊണ്ടാണ് അദ്ദേഹം ആ സിനിമ ചെയ്തത്. അത് മറ്റൊരു നടനും ചെയ്യില്ല”. റിയാസ് ഖാൻ പറഞ്ഞു

“സിനിമ റീമേക്ക് ചെയ്യാൻ വേണ്ടി പല ഭാഷകളിലെ നടന്മാരെയും സമീപിച്ചിരുന്നു. പക്ഷെ അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ ആരും തയ്യാറായില്ല. അത് ചെയ്യാൻ മോഹൻലാലിനെ കൊണ്ടേ സാധിക്കുകയുള്ളു. സിനിമ കണ്ടു കഴിഞ്ഞതിനു ശേഷം നന്ദി പറയാൻ ഞാൻ ലാലേട്ടനെ വിളിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് അത് മോന്റെ സിനിമയാണെന്നാണ്”. റിയാസ് ഖാൻ കൂട്ടി ചേർത്തു.