വെബ് സിനിമയുമായി റസൂല്‍ പൂക്കുട്ടി, നായകന്‍ മോഹന്‍ലാല്‍

','

' ); } ?>

ഓസ്‌കാര്‍ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി വെബ് സിനിമയൊരുക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് കമ്പനിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കരാര്‍ നടപടിക്രമം പൂര്‍ത്തിയാക്കാനുണ്ടെന്നും മോഹന്‍ലാലുമായി ഒരു പ്രാവശ്യം ചര്‍ച്ച നടത്തിയെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഒപ്പം ഏറെ രസകരമായ സബ്ജക്ടാണ് ഇതെന്നും തിരക്കഥ പൂര്‍ത്തിയായതായും വ്യക്തമാക്കി. ഈ വര്‍ഷം തന്നെ ചിത്രം പ്രതീക്ഷിക്കാം. സിനിമയ്ക്കായി 45 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ആദ്യമായാണ് ഒരു വെബ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്‌റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി. ചിത്രത്തിന്റെ നിര്‍മ്മാണം രാജീവ് പനക്കലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ഏപ്രില്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക. 100 മിനിട്ടു നീളുന്ന ചിത്രം കാഴ്ചവൈകല്യം ഉള്ളവര്‍ക്കും കൂടിയുള്ളതാണ്.