പ്രസന്നമായ പുഞ്ചിരിയോടെ സൗബിന്‍… അമ്പിളിയുടെ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ കാണാം..

','

' ); } ?>

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ തന്റെ അഭിനയ മികവിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടന്‍ സൗബിന്‍. സംസ്ഥാന അവാര്‍ഡിന് കൂടി അര്‍ഹനായതോടെ ഈ മുഖം പ്രേക്ഷക മനസ്സില്‍ പതിഞ്ഞിരിക്കുകയാണ്. എന്നാല്‍ മറ്റൊരു പ്രസന്നമായ മുഖത്തോടെയാണ് സൗബിന്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷനായിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ അമ്പിളിയുടെ പോസ്റ്ററിലാണ് സൗബിന്‍ സൗബിന്‍ തന്റെ വളരെ വ്യത്യസ്തമായ ഒരു ലുക്കുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗപ്പിയുടെ സംവിധായകനായ ജോണ്‍ പോള്‍ ജോസഫാണ് ചിത്രമൊരുക്കുന്നത്. നവീന്‍ നാസിം, തന്‍വി റാം എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫഹദ് ഫാസിലാണ് തന്റെ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഇപ്പോള്‍ ‘ജാക്ക് ആന്‍ഡ് ജില്‍’, ‘ട്രാന്‍സ്’ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണ് സൗബിന്‍..

പോസ്റ്റര്‍ കാണാം…