
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 26ന് ചിത്രം തിയറ്ററുകളിലെത്തും.നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് സിനിമയുടെ പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
2020 മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയായിരുന്നു.