സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കും

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ അനുമതി.അന്‍പതു ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളു.തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണുവിമുക്തമാക്കണം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബാറുകള്‍ അടക്കം സംസ്ഥാനത്ത് തുറന്നിട്ടും തിയേറ്ററുകള്‍ക്ക് അനുമതി നല്‍കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിയേറ്ററുകളടച്ചതോടെ ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്നും അത് കണക്കിലെടുത്താണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.