ലാലേട്ടന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

നടന്‍  മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍.കറുത്ത ടിഷര്‍ട്ടും ട്രൗസറുമാണ് താരം ധരിച്ചിരിക്കുന്നത്. ഗുഡ്‌മോണിംഗ് എന്ന് കുറിച്ച് കൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ താരം ഫോട്ടോ പങ്കുവച്ചത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ കമന്റുമായി എത്തിയിരിക്കുകയാണ്. എന്താണ് ചിരിക്കാത്തതെന്നാണ് നിരവധി പേര്‍ മോഹന്‍ലാലിനോട് ചോദിക്കുന്നത്.മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ട് ചിത്രങ്ങളാണ് റിലീസിന് തയ്യാറായി നില്‍ക്കുന്നത്. തീയറ്റുകള്‍ തുറക്കാത്താണ് പ്രധാന കാരണം.മരക്കാര്‍,ആറാട്ട് തുടങ്ങിയ ചിത്രങ്ങളാണ് അവ.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പാടുന്നത്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉദയകൃഷ്ണയുടെ രചനയില്‍ ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥാണ് നായിക.
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടില്‍ എത്തുന്നത്. ആറാട്ടില്‍ തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഭാഗത്ത് സംസാരിക്കുന്ന സ്ലാംഗ് കടന്നുവരുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ട്.നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.സംഗീത സംവിധായകന്‍ ആര്‍ റഹ്‌മാനും ആറാട്ടിലെ ഒരു ഗാനരംഗത്തില്‍ ഉണ്ട്. ചെന്നൈയില്‍ കൂറ്റന്‍ സെറ്റില്‍ വെച്ചായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണവുമാണ് ആറാട്ടിലേത്.