ആരാധകനെ വിലക്കി ലാലേട്ടന്‍…പരസ്യമായി ചാന്‍സ് ചോദിച്ച് വിഷ്ണുവും ബിബിനും

ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് രസകരമായ സംഭവങ്ങളാണുണ്ടായത്. ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലെ ഗാനം ആലപിക്കുന്നതിനിടെ ആരാധകന്‍ മോഹന്‍ലാലിനടുത്തെത്തി. അദ്ദേഹത്തിന്റെ ആലാപനത്തിന് തടസ്സമുണ്ടാകുന്ന വിധം എന്തോ ചെവിയില്‍ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം തന്റെ ഗാനാവാപനത്തിന് തടസ്സമുണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെ ആരാകനെ വിലക്കുന്നതും മാറാന്‍ ആവശ്യപ്പെടുന്നതും കാണാം. ഓഡിയോ ലോഞ്ചിനിടെ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയിലേയ്ക്കുള്ള ചാന്‍സ് ചോദിച്ച് വിഷ്ണു ഉണ്ണികൃഷ്ണനെത്തിയതായിരുന്നു മറ്റൊരു രസകരമായ സംഭവം. ബിഗ് ബ്രദറില്‍ ലാലേട്ടനൊപ്പം അഭിനയിക്കാനായ സന്തോഷം പങ്കുവെച്ച വിഷ്ണു പ്രേക്ഷകരുടെ പിന്തുണ തേടിയതിന് ശേഷമാണ് ചാന്‍സ് ചോദിച്ചത്. അതേസമയം തൊട്ടുപിന്നാലെയെത്തിയ ബിബിന്‍ ജോര്‍ജ്ജ് തന്റെ പേര് ചാന്‍സ് ചോദിയ്ക്കുമ്പോള്‍ എന്താണ് പറയാതിരുന്നതെന്ന് തമാശയായി വിഷ്ണുവിനോട് ചോദിച്ചു. ബിഗ് ബ്രദര്‍ ഇതു വരെ കണ്ട സിനിമയായിരിക്കില്ലെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താന്‍ കൊണ്ടുവന്ന രത്‌നങ്ങളുടേയും നിധികളുടേയും സൂക്ഷിപ്പുകാരനാകാന്‍ വാസ്‌കോഡ ഗാമ കണ്ടെത്തിയ കാവല്‍ക്കാരനായിരുന്നു ബറോസ്. ബറോസിന്റെ കഥ സിനിമയാക്കുമ്പോള്‍ തനിയ്‌ക്കൊപ്പം വേഷമിടുന്ന താരങ്ങളേയും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. വാസ്‌കോഡ ഗാമയുടെ വേഷത്തില്‍ എത്തുന്നത് സ്പാനിഷ് താരം റാഫേല്‍ അമാര്‍ഗോ. ഭാര്യയായി സ്പാനിഷ് താരംതന്നെയായ പാസ് വേഗയുമെത്തും. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ബറോസ്- ഗാഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍ ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കെ.യു. മോഹനനാണ്. ഗോവയും പോര്‍ച്ചുഗലും ആണ് പ്രധാന ലൊക്കേഷന്‍.