മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം…..കൊവിഡ് സന്ദേശവുമായി മോഹൻലാൽ

','

' ); } ?>

കൊവിഡിന്റെ രാണ്ടാം വരവ് അതിരൂക്ഷമായി തുടരുന്ന സാഹചര്യമാണ് നിലവിന്‍ സംസ്ഥാനത്തുളളത്. ഇപ്പോഴിതാ ജനങ്ങള്‍ക്ക് കൊവിഡ് സന്ദേശവുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.സോഷ്യല്‍ മീഡിയയിലൂടെയാണ് താരം സന്ദേശം പങ്കുവെച്ചിരിക്കുന്നത്.
.

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം മാരകമായി തുടരുന്ന ഈ സാഹചര്യത്തില്‍ രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും,മാസ്‌ക് ധരിക്കാനും,സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കാനും,അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് സന്ദേശങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാള്‍ മാരകമായി തുടരുന്ന ഈ സാഹചര്യത്തില്‍ നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും പൊതു സമൂഹങ്ങളില്‍ ഇടപെഴുകുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക. കൂടെകൂടെ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വൃത്തിയായി കഴുകുക. എല്ലാത്തിനും ഉപരി അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. കഴിയുന്നതും സാമൂഹിക അകലം പാലിക്കാന്‍ ശ്രമിച്ച് വീടുകളില്‍ തന്നെ കഴിയുക. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം.

കഴിഞ്ഞ ദിവസം ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ ഭാഗമായുളള പോസറ്റര്‍ മോഹന്‍ലാല്‍ പങ്കപവെച്ചിരുന്നു.കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തിയാണ് മോഹന്‍ലാന്റെ പോസ്റ്റര്‍.

നാടോടിക്കാറ്റ് എന്ന സിനിമയിലെ തന്റെ ഡയലോഗ് വച്ചുള്ള പോസ്റ്ററാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത് . ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. . മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും സാമൂഹിക അകലം പാലിക്കാനുമുള്ള ഹാഷ് ടാഗുകളും പോസ്റ്റ് ചെയ്തിരുന്നു.