അമ്പലമുക്കിലെ വിശേഷങ്ങളുടെ പോസ്റ്ററുമായി ടൊവിനോ

ഗോകുല്‍ സുരേഷ് നായകനാകുന്ന ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളുടെ പോസ്റ്റര്‍ പങ്കുവെക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ടൊവിനോ കുറിച്ചിര്ിക്കുന്നത്.

ഷര്‍ട്ടും മുണ്ടും ധരിച്ച് നാടന്‍ ലുക്കില്‍ തന്റെ മൊബൈലില്‍ ചിത്രം പകര്‍ത്തുന്ന ഗോകുലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗോകുലിന് പുറമെ ലാലും ഗണപതിയും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്‍.ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ ശരത് ചന്ദ്രന്‍ നായര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.കഥ,തിരക്കഥ ഉമേഷ് കൃഷ്ണന്‍.ക്യാമറ കൈകാര്യം ചെയ്യുന്നത് അബ്ദുള്‍ റഹീം.സംഗീതം രഞ്ജിന്‍ രാജ്.ഷെഹീന്‍ സിദ്ദിഖ്, ധര്‍മ്മജന്‍,ബിജുകുട്ടന്‍, സുധീര്‍ കരമന,മേജര്‍ രവി,മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍,മുരളി ചന്ദ്, ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തലം,അസീസ് വോഡാഫോണ്‍,സുനില്‍ സുഖദ,അനീഷ് ജി മേനോന്‍, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്നി, മറീന മൈക്കിള്‍,സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്‍, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

മുദ്ദുഗൗ,മാസ്റ്റര്‍പീസ്,ഇര ഡോ,ഇരുപത്തിയൊന്നാം നൂറ്റാണ്ട്,സൂത്രക്കാരന്‍,ഇളയരാജ,സായാഹ്ന വാര്‍ത്തകള്‍, ഉള്‍ട്ട തുടങ്ങിയവയാണ് ഗോകുല്‍ സുരേഷ് അഭിനയിച്ച പ്രധാന സിനിമകള്‍.

2016 ഇല്‍ നവാഗതനായ വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തില്‍ കൂടെയായിരുന്നു ഗോകുലിന്റെ ചലച്ചിത്ര അരങ്ങേറ്റം. വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരുടെ നിര്‍മ്മാണ സംരംഭമായ ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. 2017 ഇല്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് എന്ന ചിത്രമാണ് ഗോകുലിന്റെ രണ്ടാമത്തെ ചിത്രം. മമ്മൂട്ടി നായക വേഷം അവതരിപ്പിച്ച ചിത്രത്തില്‍ ഗോകുല്‍ കോളേജ് വിദ്യാര്‍ത്ഥിയായ ഉണ്ണികൃഷ്ണന്റെ വേഷം അവതരിപ്പിച്ചു. ഉണ്ണി മുകുന്ദനോടൊപ്പം പ്രധാന വേഷം ചെയ്ത ഇരയായിരുന്നു ഗോകുലിന്റെ മൂന്നാമത്തെ ചിത്രം.പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഗോകുല്‍ അതിഥി വേഷത്തില്‍ എത്തി.