‘ഇവരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത് ?’ മോഹന്‍ലാലിന് മറുപടിയുമായി രേവതി

മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി നടി രേവതി. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയാണ് രേവതിയുടെ പ്രതികരണം.’ മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്‌കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല ‘. നടി രേവതി ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/RevathyAsha/status/1065219550487048194

മീ ടൂ ഒരു പ്രസ്ഥാനമല്ലെന്നും ചിലര്‍ അത് ഫാഷനായി കാണുകയാണെന്നുമായിരുന്നു മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. അത് കുറച്ചുകാലം തുടരും. പിന്നീട് അവസാനിക്കും. മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ല, പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.