‘ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂര്‍ത്തിയായി

','

' ); } ?>

ലിജോ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂര്‍ത്തിയായി. 130 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് ലിജോ ജോസ് പല്ലിശ്ശേരി പാക്കപ്പ് പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടെ വാലിബന്‍. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ഫസ്റ്റ് ലുക്കും ടീസറും മികച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. ഉടനെതന്നെ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവരും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രാജസ്ഥാന്‍,ചെന്നൈ,പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം പുരോഗമിച്ചിരുന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്,അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേര്‍ന്നാണ് മലൈക്കോട്ടെ വാലിബന്‍ നിര്‍മ്മിക്കുന്നത്. പി എസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചുരുളിക്കുശേഷം മധു നീലകണ്ഠന്‍ ആണ് ലിജോയ്ക്ക് വേണ്ടി ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് ചിത്രത്തിന്റെ എഡിറ്റിങ്ങും കൈകാര്യം ചെയ്യും.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ഗ്ലിംസ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് കഥാപാത്രത്തെ കുറിച്ചുള്ള ഏകദേശ സൂചനയെങ്കിലും പ്രേക്ഷകര്‍ക്ക് ലഭിച്ചത്. നേരത്തെ ചിത്രത്തിന്റെ പുറത്തുവിട്ട പോസ്റ്ററിലെ പോലെ തന്നെ വടംകെട്ടി എന്തോ വലിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ഗ്ലിംപ്‌സ് വീഡിയോയിലും കാണാന്‍ സാധിച്ചത്. കഥാപാത്രത്തെക്കുറിച്ചും ചിത്രത്തിന്റെ തിരക്കഥയുമായും ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.