ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിത്തും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. മോഹന്‍ലാലും നിരന്‍ജുമാണ് പോസ്റ്ററിലുള്ളത്.

ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്‌ചേര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.

ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.ഡ്രാമ നവംബര്‍ ഒന്നിന് തിയറ്ററുകളിലെത്തും.