കൊച്ചുണ്ണിയെ അഭ്യാസമുറകള്‍ പഠിപ്പിച്ച് ഇത്തിക്കര പക്കി ; ഗാനം കാണാം..

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം എന്ന വിശേഷണത്തോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തിയ സിനിമയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരുന്നു. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തത്.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കഥാപാത്രമായ ഇത്തിക്കര പക്കി നിവിന്റെ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അഭ്യാസ മുറകള്‍ പഠിപ്പിക്കുന്ന രംഗങ്ങളാണ് ഗാനത്തില്‍ ഉള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. പാടിയിരിക്കുന്നതും ഗോപി സുന്ദറാണ്. ഗാനം ഇതിനോടകം ഹിറ്റായിരിക്കുകയാണ്.

https://youtu.be/P0NfWMStsS8