മോഹന്‍ലാലുമൊന്നിച്ചുള്ള രാവണന്‍?…നങ്ങേലി ഉപേക്ഷിച്ചോ?.. വിനയന്‍ പറയുന്നു

ആകാശ ഗംഗ 2 തിയേറ്ററുകളിലെത്തിയിരിക്കുമ്പോള്‍ ചിത്രത്തെ കുറിച്ചും തന്റെ ഭാവി സിനിമാ പദ്ധതികളെ കുറിച്ചും സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുകയാണ് സംവിധായകന്‍ വിനയന്‍. മുത്തശ്ശികഥയുടെ ഗൃഹാതുരത്വമാണ് ആകാശ ഗംഗ 2 വിന്റെ വിജയമെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. മോഹന്‍ലാലുമൊന്നിച്ച് രാവണന്‍ എന്ന ചിത്രം ചെയ്യുന്നുണ്ടെന്ന വാര്‍ത്തകളോടും അദ്ദേഹം പ്രതികരിച്ചു.

മോഹന്‍ലാലുമൊന്നിച്ചൊരു ചിത്രം വരുന്നുണ്ട്. രാവണന്‍ എന്ന കഥാപാത്രം തന്റെ മനസ്സിലുണ്ടെങ്കിലും ആ കഥയാണെന്ന് ഉറപ്പിച്ചിട്ടില്ല. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിരിക്കുന്നതെല്ലാം ഫാന്‍ മെയ്ഡ് പോസ്‌റ്റേഴ്‌സാണ്. 2020 ആകുമ്പോള്‍ മോഹന്‍ലാലുമൊന്നിച്ചൊരു സിനിമ നടക്കുമെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. നങ്ങേലി എന്ന നേരത്തെ പ്രഖ്യാപിച്ച ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും. നങ്ങേലി എന്നത് ഇല്ലാത്ത ഒന്നാണെന്ന് പറയുന്നവരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ പൂര്‍ത്തിയായ ചിത്രമാണ് നങ്ങേലിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം