ഭാവനയുടെ ‘അനോമി’ യുടെ സക്സസ് ട്രെയിലർ പങ്കുവച്ച് മോഹൻലാലും മമ്മൂട്ടിയും

','

' ); } ?>

ഭാവനയുടെ ഏറ്റവും പുതിയ ചിത്രം ‘അനോമി’യുടെ സക്സസ് ട്രെയിലർ പങ്കുവച്ച് നടൻമാരായ മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു ടീസർ പുറത്തിറക്കിയത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയ്ക്ക് ഇരുവരും ആശംസയും നേരുകയുണ്ടായി.

‘സാറ’ എന്ന ഫോറൻസിക് അനലിസ്‌റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. ഫെബ്രുവരി 6 നാണ് ചിത്രം തിയറ്ററിൽ എത്തിയത്. സാങ്കേതികമായി മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത മികവോടെയാണ് ‘അനോമി’ എത്തിയിരിക്കുന്നത്. പ്രശസ്തമായ ‘സൗണ്ട് പാർട്ടിക്കിൾസ്’ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ഖ്യാതിയും അനോമിക്കുണ്ട്. സുജിത്ത് സാരംഗിന്റെ ഹോളിവുഡ് നിലവാരമുള്ള ഛായാഗ്രഹണവും ‘അനിമൽ’ ഫെയിം ഹർഷവർദ്ധൻ രാമേശ്വറിന്റെ പശ്ചാത്തല സംഗീതവും ട്രെയിലറിന് വലിയൊരു ഇംപാക്ട് നൽകുന്നു.

ഭാവനയും റഹ്‌മാനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്രൈം ത്രില്ലറിൽ ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്‌ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്‌റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്.

ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടുത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്‌പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.