“ഞാൻ എന്ത് ചെയ്താലും അതിന്റെ ഉത്തരവാദി ഞാനാണ്”; മോഹൻലാൽ

','

' ); } ?>

‘നീ പോ മോനേ ദിനേശാ എന്ന തന്റെ ഹിറ്റ് ഡയലോഗിനെ കുറിച്ച് മനസ്സ് തുറന്ന് നടൻ മോഹൻലാൽ. വാക്കുകൾ കാഷ്വൽ ആയിട്ടുള്ള ഒരു മനോഭാവമല്ല ഉൾക്കൊള്ളുന്നതെന്നും, എനിക്ക് എന്ത് വന്നാലും ഞാൻ അതിനെ നേരിടും. എല്ലാ കർമ്മങ്ങൾക്കും ഞാൻ ഉത്തരവാദിയാണ് എന്നൊരു ആശയമാണ് ആ ഡയലോ​ഗ് തരുന്നതെന്നും മോഹൻലാൽ പറഞ്ഞു. മൈ ജിഒവി പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നീ പോ മോനേ ദിനേശാ…വളരെ മനോഹരമായ ഒരു ഡയലോ​ഗാണത്. അത് ജീവിതത്തോട് നേരിട്ട് സംസാരിക്കുന്നതു പോലെയാണ്. പക്ഷേ അത് കാഷ്വൽ ആയിട്ടുള്ള ഒരു മനോഭാവം അല്ല. എനിക്ക് എന്ത് വന്നാലും ഞാൻ അതിനെ നേരിടും. എല്ലാ കർമ്മങ്ങൾക്കും ഞാൻ ഉത്തരവാദിയാണ് എന്നൊരു ആശയമാണ് ആ ഡയലോ​ഗ് തരുന്നത്. നിങ്ങൾക്കറിയാമോ, ഞാൻ എന്ത് ചെയ്താലും അതിന്റെ ഉത്തരവാദി ഞാൻ തന്നെയാണ്. അതുകൊണ്ട് ഞാൻ അതിനെ ആ സ്പിരിറ്റിലാണ് എടുക്കുന്നത്. നീ പോ മോനേ ദിനേശാ…”മോഹൻലാൽ പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ നരസിം​ഹത്തിലെ ഐക്കണിക് ഡയലോ​ഗാണിത്. ഇന്ദുചൂഡന്റെ ഈ ട്രേഡ്മാർക്ക് ഡയലോ​ഗ് ഇന്നും മലയാളികൾക്കിടയിൽ ഹിറ്റാണ്. രഞ്‍ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് നരസിംഹം സംവിധാനം ചെയ്‍തത്. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇൻഡസ്‍ട്രി ഹിറ്റായി മാറിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. കോഴിക്കോട് ഒരു ക്ലബില്‍ നിന്നാണ് ഈ ഡയലോഗ് കിട്ടുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ ഒരിക്കൽ പറഞ്ഞിരുന്നു.