ഡോക്ടേഴ്‌സ് ദിന ആശംസകളുമായി മോഹന്‍ലാല്‍

','

' ); } ?>

ഡോക്ടേഴ്‌സ് ദിനം ആശംസകളുമായി  നടന്‍ മോഹന്‍ലാല്‍.1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍.നിര്‍ണയം കൂട്ടായ്മയിലെ എന്റെ സഹോദരി സഹോദരന്മാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ഡോക്ടര്‍ഴ്‌സ് ഡേ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

1500 ഓളം ഡോക്ടർമാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത്‌ പൊലിഞ്ഞുപോയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവർത്തിക്കുന്നവർ.നിർണയം കൂട്ടായ്മയിലെ എൻ്റെ സഹോദരി സഹോദരന്മാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ DOCTOR’S DAY ആശംസകൾ.കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകിയും ,സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും കൃത്യമായി വാക്‌സിൻ സ്വീകരിച്ചും ഈ യത്നത്തിൽ നമുക്കവരെ സഹായിക്കാം.

അതേ സമയം മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അടബികടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്.ഓണം റിലീസായാണ് ചിത്രം തീയറ്ററുകളിലെത്തുക.മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പടെ 600ല്‍ അധികം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. നിലവില്‍ ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാന്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മെയ് 13 പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പാടുന്നത്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.