‘മോഹന്‍കുമാര്‍ ഫാന്‍സ്’ആമസോണില്‍

','

' ); } ?>

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍കുമാര്‍ ഫാന്‍സ് ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിങ്ങ് തുടങ്ങി. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്.അടുത്തിടെ കുഞ്ചാക്കോ ബോബന്‍ രണ്ട് ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചത്.അപ്പു ഭട്ടതിരിയുടെ നിഴല്‍, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

മാര്‍ച്ച് മാസത്തിലാണ് മോഹന്‍കുമാ ഫാന്‍സ് തീയറ്ററില്‍ റിലീസ് ചെയ്തത്. സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാലങ്ങളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിസന്ധികളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് പുതുമുഖം അനാര്‍ക്കലിയാണ്. ശ്രീനിവാസന്‍, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചത്. ബാഹുല്‍ രമേഷാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. പ്രിന്‍സ് ജോര്‍ജ് സംഗീതം സംവിധാനം. രതിഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍.

അപ്പു ഭട്ടതിരിയുടെ നിഴലും, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ടും മികച്ച പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്.കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രമാണ് നായാട്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യ്തത്. കൊവിഡിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ ചിത്രമായിരുന്നു നായാട്ട്.ഏപ്രില്‍ എട്ടിനാണ് നായാട്ട് തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.നിരവധി പേര്‍ ചിത്രത്തിന് പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.