സിനിമയെ മാത്രം സ്വപ്‌നം കണ്ടവരാ…’മോഹന്‍ കുമാര്‍ ഫാന്‍സ് ‘ട്രെയിലര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്.സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബനൊപ്പം സിദ്ദിഖ്, കെപിഎസി ലളിത, സൈജു കുറുപ്പ്, രമേശ് പിഷാരടി, സേതുലക്ഷ്മി, വിനയ് ഫോര്‍ട്ട്, മുകേഷ്, ശ്രീനിവാസന്‍, അലന്‍സിയര്‍, ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബാഹുല്‍ രമേശ്.ചിത്രത്തിന്റെ തിരക്കഥയും ജിസ് ജോയ് തന്നെയാണ്.സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്‌ ശേഷം ജിസ് ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്‌ .