കഥമോഷണം തെളിയിക്കപ്പെട്ടിട്ടുണ്ടോ ?അഞ്ചാംപാതിരക്കെതിരെ ലാജോ ജോസ്

മലയാളത്തിലെ ഹിറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ അഞ്ചാം പാതിരയുടെ കഥ മോഷ്ടിച്ചതെന്ന ആരോപണവുമായി എഴുത്തുകാരന്‍ ലാജോ ജോസ്. ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകളില്‍ നിന്നാണ് കഥ കോപ്പിയടിച്ചതെന്നും ലാജോ ജോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗമെന്ന പേരില്‍ ആറാം പാതിര വരുന്നതെറിഞ്ഞപ്പോള്‍ പേടിയായെന്നും മിച്ചമുള്ള നോവലുകളില്‍ നിന്നും വീണ്ടും കോപ്പിയടിക്കുമോയെന്നുമുല്ല ആശങ്ക അദ്ദേഹം കുറിപ്പിലൂടെ പ്രകടിപ്പിച്ചു.

Hydrangea എന്ന എന്റെ നോവലിന്റെ മുഴുവന്‍ സാമ്യം അഞ്ചാം പാതിരാ എന്ന സിനിമയ്ക്ക് ഇല്ല. എന്നാല്‍ പുസ്തകം വായിച്ചവര്‍ക്ക് അറിയാം നോവലിന്റെ സ്വാധീനം ആ സിനിമയില്‍ എന്തു മാത്രം ഉണ്ടെന്ന്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ ആരോപണം നിഷേധിക്കുകയും ചെയ്യാം. അവരത് മോഷ്ടിച്ചോ ഇല്ലയോ എന്നത് അവരുടെ മനഃസാക്ഷിക്കു മാത്രം അറിയാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,

കഥമോഷണം തെളിയിക്കപ്പെട്ടിട്ടുണ്ടോ?

എന്നും ആരോപണങ്ങൾ കേൾക്കാം. പിന്നെ കേസ് തള്ളിപ്പോയി എന്നും. അതോടെ ആരോപണം ഉന്നയിച്ചവൻ തോൽക്കും. തോൽക്കാൻ പോകുന്ന യുദ്ധം ആണെന്ന് അറിഞ്ഞു തന്നെയാണ് മോഷ്ടിക്കപ്പെട്ട കഥയുടെ എഴുത്തുകാർ കേസ് കൊടുക്കുന്നത്. (Exceptions ഉണ്ടാകാം). കാരണം സാമ്യത തെളിയിക്കണമെങ്കിൽ word by word സാമ്യം ഉണ്ടാവണം എന്നാണ് കേട്ടത്.പിടിക്കപ്പെടാതിരിക്കാൻ മോഷ്ടിക്കുന്നവർക്ക് അറിയാം. മൂലകൃതി എഴുതിയവരോ? ഒന്നോ രണ്ടോ ദിവസം ഈ വാർത്ത എല്ലാവരുടെയും ന്യൂസ്ഫീഡിൽ കാണും. അത് കഴിഞ്ഞു അത് പോകും. Hydrangea എന്ന എന്റെ നോവലിന്റെ മുഴുവൻ സാമ്യം അഞ്ചാം പാതിരാ എന്ന സിനിമയ്ക്ക് ഇല്ല. എന്നാൽ പുസ്‌തകം വായിച്ചവർക്ക് അറിയാം നോവലിന്റെ സ്വാധീനം ആ സിനിമയിൽ എന്തു മാത്രം ഉണ്ടെന്ന്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് എളുപ്പത്തിൽ ആരോപണം നിഷേധിക്കുകയും ചെയ്യാം. അവരത് മോഷ്ടിച്ചോ ഇല്ലയോ എന്നത് അവരുടെ മനഃസാക്ഷിക്കു മാത്രം അറിയാം. ഏറ്റുമാനൂർ UGM ൽ ഇരുന്ന്, അഞ്ചാം പാതിരാ എന്ന സിനിമ കണ്ടത് തകർന്ന ഹൃദയത്തോടെ ആണ്.ഒരു സീരിയൽ കില്ലെർ genre എന്ന് പറഞ്ഞു ഇത്രയും കാലം സ്വയം സമാധാനിച്ചു. വിഷാദരോഗത്തിന് അടിമപ്പെട്ട് മാസങ്ങൾ തള്ളിനീക്കുന്നതിനിടയിൽ അഞ്ചാം പാതിരയോട് സാമ്യം വന്ന ഭാഗങ്ങൾ മാറ്റി എഴുതിയും കഥാപാത്രങ്ങളെ മാറ്റിയും, situations മാറ്റിയും ബാക്കി ഭാഗങ്ങൾ വച്ചും പുതിയ സീൻ ഓർഡർ ഉണ്ടാക്കി. എഴുത്തിനോട് തന്നെ മടുപ്പ് തോന്നിയ മാസങ്ങൾ.പക്ഷെ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് പേടിയായി തുടങ്ങി. മിച്ചമുള്ള ഭാഗങ്ങളിൽ നിന്നും കോപ്പി അടിച്ചോ? അതോ മറ്റു നോവലുകളിൽ നിന്നോ?കേവല സാദൃശ്യം എന്നു മാത്രം പറഞ്ഞു എനിക്കിനി എന്നെ വഞ്ചിക്കാൻ പറ്റില്ല.തോൽക്കാൻ പോകുന്ന യുദ്ധമാണ് ഞാൻ നയിക്കുന്നത് എന്ന് എനിക്കറിയാം. But, At least I can say…I fought!ഞാൻ ആരോപണം ഉന്നയിക്കാൻ ഉണ്ടായ കാരണങ്ങൾ: (spoiler alert)1. ലേഡി പോലീസ് ഓഫീസർ : Characterisation and character arc2. Benjamin’s characterisation3. Identity of Indrans’ character4. Climax scene premise (from റൂത്തിന്റെ ലോകം)5. Anwar Hussain’s counseling scenes6. ഒരു കൊലപാതകിയുടെ lady disguise.