‘മോഹന്‍കുമാര്‍ ഫാന്‍സ് ‘മൂന്നാം ടീസര്‍

ജിസ് ജോയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍കുമാര്‍ ഫാന്‍സിന്റെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ രമേശ് പിഷാരടിയുടെ സജിമോന്‍ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട തമാശ രംഗമാണ് ടീസറില്‍ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിലും ചിത്രത്തിന്റെ രണ്ട് ടീസറുകള്‍ റിലീസ് ചെയ്തിരുന്നു.

സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.കാലങ്ങളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിന്ധികളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അനാര്‍ക്കലിയാണ്. ശ്രീനിവാസന്‍, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.സിദ്ദിഖിലൂടെയാണ് മോഹന്‍ കുമാര്‍ ഫാന്‍സിന്റെ കഥ പോകുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് . ബാഹുല്‍ രമേഷാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതവും രതിഷ് രാജാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു.

ഈ മാസം 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ മാസം നാലാം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് തിയേറ്റര്‍ പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റിവെക്കുകയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സെക്കന്ഡ് ഷോയ്ക്ക് അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിലീസ് അറിയിച്ചത്.