‘കള’ വരുന്നു

ടൊവിനോ തോമസ് നായകനായ ‘കള എന്ന ചിത്രത്തിന് സെന്‍സര്‍ ബോഡിന്റെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ചിത്രം മാര്‍ച്ചിലാണ് റിലീസിനെത്തുക.ടൊവിനോ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഏതൊരു ജീവിക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് ‘കള’ എന്ന സിനിമയില്‍ അഡ്രസ് ചെയ്യുവാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ രോഹിത് വി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ ഫാന്റസി ഗണത്തിലുള്ള ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.രോഹിത്തിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ.