48-ാമത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; പുരസ്‌കാരങ്ങൾ വാരി കൂട്ടി മലയാള ചിത്രം

','

' ); } ?>

48-ാമത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മലയാള ചിത്രം ‘മോഹം’. മികച്ച ചിത്രം, മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിങ്ങനെ രണ്ട് പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു മലയാള സിനിമ മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയാകുന്നത്.

അമൃത് കൃഷ്‌ണകുമാർ ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. റസാഖ് അഹമ്മദ് നിർമിച്ച ‘മോഹം’ സംവിധാനംചെയ്ത‌ിരിക്കുന്നത് ഫാസിൽ റസാഖ് ആണ്. ബെംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.