‘മോദി:ജേണി ഓഫ് എ കോമണ്‍മാന്‍’..മോദിയുടെ ജീവിതം ഇനി വെബ്‌സിരീസിലും

‘പി എം നരേന്ദ്രമോദി’ എന്ന സിനിമയ്ക്ക് പുറമേ മോദിയുടെ ജീവിതം വെബ് സീരിസായും ഒരുക്കുന്നു. ‘മോദി: ജേണി ഓഫ് എ കോമണ്‍മാന്‍’ എന്ന പേരില്‍ ഉമേഷ് ശുക്ലയാണ് വെബ് സീരിസ് അണിയിച്ചൊരുക്കുന്നത്. ഓ മൈ ഗോഡ്, 102 നോട്ട് ഔട്ട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഉമേഷ് ശുക്ല.

മോദിയുടെ കവിതകള്‍ കൂടി ഉള്‍പ്പെടുത്തിയുളളതാകും ഇത്. മോദിയുടെ കവിതകള്‍ക്ക് സംഗീതം പകരുന്നത് സലിം സുലൈമാനും ആലാപനം നിര്‍വഹിക്കുക സോനു നിഗവുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ പത്ത് കവിതകളാണ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പത്ത് ഭാഗങ്ങളുള്ള വെബ് സീരിസിലെ ഓരോ ഭാഗത്തിലും ഒരു കവിത എന്ന നിലയിലാകും. ഏപ്രില്‍ മാസത്തില്‍ തന്നെ മോദിയുടെ വെബ് സീരിസ് റിലീസ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്.