മിര്‍സാപുര്‍ 2 ടീസര്‍ പുറത്തിറങ്ങി

മിര്‍സാപുര്‍ 2 ഒക്ടോബര്‍ 23 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കും. ഗുര്‍മീത് സിംഗ്, മിഹിര്‍ ദേശായി എന്നിവര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പങ്കജ് ത്രിപാഠി, ദിവ്യേന്ദു ശര്‍മ്മ, അലി ഫസല്‍, ശ്വേത ത്രിപാഠി ശര്‍മ്മ, രസിക ദുഗല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ടാം സീസണിന്റെ റിലീസിനായി മിര്‍സാപൂരിെന്റെ ആരാധകര്‍ കാത്തിരിക്കുമ്പോളാണ് നിര്‍മ്മാതാക്കള്‍ ടീസര്‍ പുറത്തിറക്കിയത്. ആവേശത്തിന്റെ തോത് ഉയര്‍ത്തി. അതോടൊപ്പം ഒക്ടോബര്‍ 6 ന് മിര്‍സാപുര്‍ 2 ന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ റേറ്റിംഗില്‍ ഏറെ മുന്നിലുണ്ടായിരുന്ന സീരീസാണ് മിര്‍സാപുര്‍.

മിര്‍സാപുരിലെ ഇരുണ്ട ലോകത്തെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്‍കുന്ന വെബ് സീരീസിന്റെ പോസ്റ്ററുകള്‍ നേരത്തെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. ഷോയുടെ പുതിയ പോസ്റ്ററില്‍ ശ്വേത ത്രിപാഠി ശര്‍മയുടെ ഗോലുവും അലി ഫസലിന്റെ ഗുഡ്ഡുവും ഉണ്ട്.

മിര്‍സാപുര്‍ 2 ഒക്ടോബര്‍ 23 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കും. ഗുര്‍മീത് സിംഗ്, മിഹിര്‍ ദേശായി എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രസിക ദുഗല്‍, വിജയ് വര്‍മ്മ, പ്രിയന്‍ഷു പെയിന്യൂലി, ഇഷ തല്‍വാര്‍, അമിത് സിയാല്‍, അഞ്ജു ശര്‍മ എന്നിവരും അഭിനയിക്കുന്നുണ്ട്. ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയും ചേര്‍ന്നുള്ള ബാനറായ എക്‌സല്‍ മീഡിയ & എന്റര്‍ടൈന്‍മെന്റാണ് മിര്‍സാപുര്‍ നിര്‍മ്മിച്ചിരിക്കുന്നത്‌.