മലയാളത്തിന്റെ സൂപ്പര്‍ ഹീറോ’ മിന്നല്‍ മുരളി’ ഫസ്റ്റ് ലുക്ക്

','

' ); } ?>

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പിറത്തിറങ്ങി.മലയാളത്തിന് പുറമെ തമിഴ്.തെലുങ്ക്,കന്നഡ,ഹിന്ദി ,ഭാഷകളിലായാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ്.ഛായഗ്രഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിര്‍.ജസ്റ്റിന്‍ മാത്യു,അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍.

ജിഗര്‍ത്തണ്ട,ജോക്കര്‍ തുടങ്ങിയ ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായ തമിഴ് താരം സോമസുന്ദരവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.അജു വര്‍ഗീസ് ബൈജു,ഹരിശ്രീ അശോകന്‍,ഫെമിന ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.