അടുത്ത വരവുമായി ഷാജി പാപ്പനും ടീമും ; ആട് 3 യുടെ സ്‌ക്രിപ്‌റ്റൊരുങ്ങുന്നു

അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ആട് പരമ്പരയിലെ മൂന്നാം ചിത്രവുമായി എത്തുന്നു. ആട് , ആട് 2 എന്നീ ചിത്രങ്ങളുടെ അണിയറയിലുണ്ടായിരുന്ന അതേ ടീമിനൊപ്പമാണ് മിഥുന്‍ പുതിയ ചിത്രവുമായെത്തുന്നത്. വിജയ് ബാബു നിര്‍മ്മിച്ച് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് മിഥുന്‍ തന്നെയാണ് രചന നിര്‍വ്വഹിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സംവിധായകന്‍ ആട് സീരീസിലെ അടുത്ത അധ്യായത്തിന് തയ്യാറെടുക്കുന്ന ചിത്രം പങ്കുവെച്ചത്.

ചിത്രത്തിന്റെ മൂന്നാം ഭാഗം 3ഡിയിലായിരിക്കും ഒരുങ്ങുന്നതെന്ന് സംവിധായകന്‍ നേരത്തേ അറിയിച്ചിരുന്നു. ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമൊക്കെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.