നാഗ വടിവില്‍ സര്‍പ്പകഥ പറഞ്ഞ് മേതില്‍ ദേവിക

പ്രശസ്ത നര്‍ത്തകിയും നടന്‍ മുകേഷിന്റെ ഭാര്യയുമായ ഡോ. മേതില്‍ ദേവികയുടെ ‘സര്‍പ്പതത്വം’ എന്ന ഡാന്‍സ് ഡോക്യുമെന്ററി പുറത്തിറങ്ങി. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, ടൊവിനോ തോമസ്, വിനീത് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്.

സര്‍പ്പ കഥകളെ മോഹിനിയാട്ടവുമായി സമന്വയിപ്പിച്ചുകൊണ്ടാണ് ദേവിക ഈ ഡോക്യുമെന്ററി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡാന്‍സിന്റെ കണ്‍സെപ്റ്റും കൊറിയോഗ്രഫിയും മേതില്‍ ദേവിക തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് കടമ്പയും ദേവികയും ചേര്‍ന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മുകേഷും ദേവികയും ചേര്‍ന്നാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.