‘മേരി ജാന്‍’…ആന്റണി വര്‍ഗീസ് നായകന്‍

ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം ‘മേരി ജാന്‍’ പ്രഖ്യാപിച്ചു. നവാഗതനായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ചിത്രം നര്‍മ്മത്തിനും പ്രണയത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ‘പൂമരം’, ജിബു ജേക്കബ്-ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘എല്ലാം ശരിയാകും’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ചിത്രം ഒരുക്കുന്നത്.

അനുരാജ് ഒ.ബി ആണ് ചിത്രത്തിന്റെ രചന. പ്രമുഖ താരങ്ങളും പുതുമുഖ താരങ്ങളും അണിനരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2020ല്‍ ആരംഭിക്കും.