മേരി ആവാസ് സുനോ…

','

' ); } ?>

ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മേരി ആവാസ് സുനോ എന്നാണ് ചിത്രത്തിന്റെ പേര്. പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റേഡിയോ ജോക്കിയുടെ കഥയാണ് സിനിമ പറയുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.

ശിവദ, ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ പ്രജേഷ് സെന്‍ ടീമില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് മേരി ആവാസ് സുനോ.

നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിജിത് ബാലയാണ്. സംഗീതം എം.ജയചന്ദ്രന്‍, വരികള്‍ ബി.കെ. ഹരി നാരായണന്‍.