![](https://i0.wp.com/celluloidonline.com/wp-content/uploads/2021/02/picc-16.jpg?resize=318%2C167&ssl=1)
സഹോദര സ്‌നേഹത്തിന്റെ കഥ പറയുന്ന തിരികെ സിനിമയുടെ ട്രെയിലര്‍ എത്തി. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ 21കാരന്‍ ഗോപികൃഷ്ണനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.ഗോപിയുടെ അഭിനയ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ജോര്‍ജ് കോരയും സാം സേവ്യറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 26ന് നീ സ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തും.
ഗോപിയും ജോര്‍ജുമാണ് ചിത്രത്തില്‍ സഹോദരങ്ങളായി എത്തുന്നത്. ഇവര്‍ രണ്ടുപേരുടെയും കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. കോമഡിഡ്രാമ വിഭാഗത്തില്‍പെടുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.
ഗോപികൃഷ്ണ വര്‍മ, ജോര്‍ജ് കോര, ശാന്തി കൃഷ്ണ, ഗോപന്‍ മങ്ങാട്ട്, സരസ ബാലുശ്ശേരി എന്നിവരെ കൂടാതെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.നേഷന്‍വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ അബ്രഹാം ജോസഫ്, ദീപക് ദിലിപ് പവാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോര്‍ജ് കോരയുടേതാണ് തിരക്കഥ . ഛായാഗ്രഹണം ചെറിന്‍ പോള്‍. എഡിറ്റിങ് ലാല്‍ കൃഷ്ണ. സംഗീതം അങ്കിത് .