കര്‍ണ്ണന്‍ ഫസ്റ്റ് ലുക്

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. കൈയ്യില്‍ വിലങ്ങും നെറ്റിയില്‍ മുറിവുമുള്ള ധനുഷിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. സിനിമയുടെ റിലീസ് തീയതിയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്‍പതിനാണ് സിനിമയുടെ റിലീസ്. നടന്‍ ധനുഷിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രവും രജിഷയുടെ ആദ്യ തമിഴ് ചിത്രവുമാണ് കര്‍ണ്ണന്‍.