ഉണ്ണി മുകുന്ദന് നായകനായെത്തുന്ന മേപ്പടിയാന് എന്ന ചിത്രത്തിന് സെര്‍സര്‍ ബോര്‍ഡിന്റെ യു സെര്‍ട്ടിഫിക്കറ്റ് .ഉണ്ണി മുകുന്ദന് മുകുന്ദന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന സൂചനയും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നവാഗതനായ വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധായകന്. ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ചു കുരിയന്‍ ആണ് നായികയാകുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ഉണ്ണി മുകുന്ദന് ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയുമാണ് മേപ്പടിയാന്. ചിത്രത്തില്‍ അഞ്ജു കുര്യന് ആണ് നായികയായി എത്തുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്.2019 ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമ തീയറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ നിലവില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം തന്ന ഒടിടി വഴിയാണ് റിലീസ് ചെയ്യുന്നത്.നിരവധി മലയാള ചിതങ്ങള്‍ ഇതിനോടകം തന്നെ റിലീസ് ചെയ്തു കഴിഞ്ഞു. .അതുപോലെ തന്നെ സിനിമ ഷൂട്ടിംങ് അനുവധിക്കുന്ന വിഷയത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.