പുരുഷന്മാരെ അടച്ചാക്ഷേപിക്കേണ്ടതില്ല എന്നും, തെറ്റ് ചെയ്‌താൽ പെണ്ണാണെങ്കിലും ഐഡന്റിറ്റി റിവീൽ ചെയ്യണമെന്നും തുറന്നു പറഞ്ഞ് സീരിയൽ താരം ലക്ഷ്മി പ്രസാദ്. ഒരു ഇൻഡസ്ട്രിയിലും ആരും ആരെയും ബലം പ്രയോഗിച്ച് ഒന്നും ചെയ്യില്ല എന്നും ലക്ഷ്മി കൂട്ടി ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രസാദ്.
“സീരിയൽ എന്ന് പറയുന്ന മേഖലയിലേക്ക് പുതിയതായിട്ട് കടന്നു വരുന്ന ആളുകൾക്ക് സ്വാഭാവികമായും ഒരു പേടിയുണ്ടാകും. നമ്മൾ സുരക്ഷിതരാണോ, നമ്മളെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ എന്നൊക്കെ. പക്ഷെ ഞാൻ പറയുന്നു നമ്മളെ നമ്മൾ സൂക്ഷിക്കുന്ന പോലെ ഉണ്ടാകും കാര്യങ്ങൾ. നമ്മൾ നല്ലതാകാനും ചീത്തയാകാനും മറ്റാരും വിചാരിച്ചിട്ടോ, ശ്രമിച്ചിട്ടോ കാര്യമില്ല നമ്മൾ തന്നെ ശ്രദ്ധിക്കണം. ഒരു ഇൻഡസ്ട്രിയിലും ആരും ആരെയും ബലം പ്രയോഗിച്ച് ഒന്നും ചെയ്യില്ല”. ലക്ഷ്മി പ്രസാദ് പറഞ്ഞു.
“പുരുഷന്മാരെ അങ്ങനെ അടച്ചാക്ഷേപിക്കേണ്ട കാര്യമൊന്നും ഇല്ല. തെറ്റ് ചെയ്യുന്നത് ആണായാലും പെണ്ണായാലും പേരും വിവരങ്ങളും വെളിപ്പെടുത്തണം. ഇവിടെ പെണ്ണ് തെറ്റ് ചെയ്‌താൽ യുവതി, ഇര എന്നൊക്കെ ആണ്. അതേ സമയം ആണ് തെറ്റ് ചെയ്‌താൽ പേരും നാളുമടക്കം പുറത്തു വരും. ആ സിസ്റ്റം മാറണം. എല്ലാ കേസിലും അല്ല ഞാൻ പറയുന്നത്. ഇപ്പോൾ ആണുങ്ങളെ ഹണി ട്രാപ്പ് പോലുള്ള പരിപാടിയിൽ കൊണ്ട് പോയി ഇട്ടിട്ട് അവസാനം അയാൾ എന്നെ ഉപദ്രവിച്ചു എന്നൊക്കെ പറയുന്നില്ലേ അത്തരം കേസുകളിലാണ് ഞാൻ പറയുന്നത്. പിന്നെ ഇവിടെ ഒരുപാട് സംഘടനകളും കമ്മറ്റികളും ഒകെ ഉണ്ട്. ഇങ്ങനത്തെ കാര്യങ്ങൾക്ക്. എന്റെ അഭിപ്രായത്തിൽ അതൊന്നും ആവശ്യമില്ല”. ലക്ഷ്മി പ്രസാദ് കൂട്ടി ചേർത്തു.
ഏഷ്യാനെറ്റ് കൈരളി തുടങ്ങിയ ചാന്നലുകളിലൂടെ ആങ്കറിങ് ചെയ്താണ് ലക്ഷ്മി പ്രസാദിന്റെ തുടക്കം. പതിനെട്ട് വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതത്തിൽ മുപ്പത്തി അഞ്ചോളം സീരിയലുകൾ ലക്ഷ്മി പ്രസാദ് ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ “വിവാഹിത” യാണ് ആദ്യ സീരിയൽ. മഞ്ഞുരുകും കാലത്തിലെ സരിഗ എന്ന വേഷം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചെയ്തതിലേറെയും നെഗറ്റീവ് കഥാപാത്രങ്ങളാണ്. മഞ്ഞുരുകും കാലത്തിനു ശേഷം സീ കേരളത്തത്തിലെ “ശ്യാമാംബരം” സീരിയലിലെ നെഗറ്റീവ് കഥാപാത്രം വലിയ രീതിയിൽ ശ്രദ്ദിക്കപ്പെടുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തു. ഏഷ്യാനെറ്റിലെ “ഇഷ്ടം മാത്രം”, സൂര്യ ടീവിയിലെ “മാംഗല്യം തന്തുനാനേന”, മഴവിൽ മനോരമയിലെ “ഗായത്രി ദേവി എന്റെ അമ്മ” എന്നീ സീരിയലുകളാണ് ലക്ഷ്മി പ്രസാദ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.