ബാലഭാസ്‌ക്കര്‍ ഒര്‍മ്മയായിട്ട് രണ്ട് വര്‍ഷം

പ്രശസ്ത സംഗീതഞ്ജനും വയലിനിസ്റ്റുമായ ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഒക്ടോബര്‍ രണ്ടിനാണു മരണപ്പെട്ടത്. അദ്ദേഹത്തിന്റെ ഒര്‍മ്മകള്‍ പങ്കുവെച്ചിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും.

നിങ്ങള്‍ ഞങ്ങളോട് വിടപറഞ്ഞിട്ട് 2 വര്‍ഷമായി, നിങ്ങളുമായി പങ്കിട്ട ഒരോ നിമിഷങ്ങള്‍, ഓര്‍മ്മകള്‍ അതെല്ലാം വിലമതിക്കപ്പെടുന്നവയാണ് . നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല, പക്ഷേ നിങ്ങളുടെ സംഗീതത്തിലൂടെ നിങ്ങള്‍ സൃഷ്ടിച്ച മാന്ത്രികത ഇപ്പോഴും ആളുകളെ സുഖപ്പെടുത്തുന്നു, അവര്‍ക്ക് സമാധാനവും സന്തോഷവും ആശ്വാസവും നല്‍കുന്നു. നിങ്ങളാണ് എന്റെ പിന്തുണാ . ഇന്നും എന്നും ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു. എന്നാണ് കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസി കുറിച്ചിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ ഫോട്ടോ വാള്‍പേപ്പറായി വച്ചിരിക്കുന്ന തന്റെ ഫോണിന്റെ ചിത്രമാണ് നടി അനുശ്രീ പങ്കുവച്ചിരിക്കുന്നത്. ‘അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍.ഒരിക്കലും മറക്കില്ല’ എന്നാണ് ചിത്രം പങ്കുവെച്ച് താരം കുറിച്ചത്.