ജൂനിയര്‍ ചിരുവിനെ സന്ദര്‍ശിച്ച് ഇന്ദ്രജിത്ത്

','

' ); } ?>

മേഘ്‌ന രാജിനേയും ജൂനിയര്‍ ചിരുവിനേയും സന്ദര്‍ശിച്ച് മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ മേഘ്‌ന പ്രേക്ഷകര്‍ക്കായി പങ്കുവച്ചു. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം നമ്മള്‍ വീണ്ടും കണ്ടു ഇന്ദ്രൂ, ജൂനിയര്‍ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായെന്നും ഉടന്‍ തന്നെ പൂര്‍ണിമയെയും കാണാന്‍ സാധിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും മേഘ്‌ന പറയുന്നു. ബെംഗളൂരുവിലെ മേഘ്‌നയുടെ വീട്ടിലെത്തിയാണ് ഇന്ദ്രജിത്ത് അമ്മയേയും മകനേയും കണ്ടത്. മേഘ്‌നയുടെ മാതാപിതാക്കളും ചിത്രങ്ങളിലുണ്ട്. സിനിമാതാരങ്ങളായ സുന്ദര്‍ രാജിന്റേയും പ്രാമിള ജോഷായിയുടേയും മകളാണ് മേഘ്‌ന. മലയാളത്തിന് പുറമേ, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. യക്ഷിയും ഞാനും ആയിരുന്നു ആദ്യ മലയാള സിനിമ. ബ്യൂട്ടിഫുള്‍ അടക്കം നിരവധി മലയാള സിനിമകളില്‍ മേഘ്‌ന രാജ് നായികയായിട്ടുണ്ട്. പിന്നീട് താരം കന്നഡ സിനിമയില്‍ സജീവമാവുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഈ സമയം അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. ചിരഞ്ജീവിയുടെ മരണത്തില്‍ തളര്‍ന്നു പോയ മേഘ്‌നയുടെ ചിത്രങ്ങളും വിഡിയോയും ആരാധകരുടെ ഉള്ളുലച്ചിരുന്നു. ചിരുവിന്റെ വരവോടെയാണ് ആ മുഖം വീണ്ടും പുഞ്ചിരിച്ചു തുടങ്ങിയത്. മകനൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് ഇപ്പോള്‍ താരം.