ഒരു മെഗാ പാട്ടുമത്സരം

','

' ); } ?>

മലയാള സിനിമാ സംഗീത സംവിധായകരുടെ സംഘടനയായ ഫെഫ്ക മ്യൂസിക്ക് ഡയരക്ടേഴ്‌സ് യൂനിയന്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികളില്‍നിന്നും പുതിയ ഗായികാഗായകന്മാരെ കണ്ടെത്തുന്നതിനായി ആഗോളതലത്തില്‍ ഒരു മെഗാ പാട്ടുമത്സരം നടത്തുന്നു. ഗോപി സുന്ദര്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ ഈ കാര്യം അറിയിച്ചത്. ഇനിയൊന്നും ആലോചിക്കാനില്ല.ധൈര്യമായി പങ്കെടുക്കൂ. ലോകമറിയുന്ന ഒരു ഗായകനോ ഗായികയോ ആയി മാറൂ. എന്റെ മനസ്സു നിറഞ്ഞ ആശംസകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫെമു വോയ്‌സ് ഹണ്ട് ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുന്നതിനായി ഈ ലിങ്കില്‍ ല്‍ ക്ലിക്ക് ചെയ്യൂവെന്നും അദ്ദേഹം കുറിച്ചു. നിയമാവലി താഴെ കൊടുക്കുന്നു.

പാടുവാൻ ആഗ്രഹിക്കുന്ന പാട്ട് ഏറ്റവും ഭംഗിയായി മൂന്നു മിനിറ്റിൽ കവിയാതെ സ്വന്തം മൊബൈൽഫോണിൽ പാടി വീഡിയോ ആയി റെക്കോർഡ് ചെയ്ത് femuvoicehunt@gmail.com എന്ന ഇ-മെയിലിൽ ൽ ഞങ്ങൾക്കയച്ചുതരിക.
നിബന്ധനകൾ
വാദ്യോപകരണങ്ങൾ വളരെ ലളിതമായി ഉപയോഗിക്കാം.
2- കരോക്കെ ഉപയോഗിക്കുവാൻ പാടില്ല.
3- വീഡിയോയുടെ തുടക്കത്തിൽ പേരും സ്ഥലവും കൃത്യമായി പറഞ്ഞിരിക്കണം.
4- വീഡിയോ അയക്കുമ്പോൾ പേര്, വയസ്സ്, വിലാസം, ഫോൺ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
5- വീഡിയോ യിൽ എഡിറ്റിംഗ് അനുവദനീയമല്ല.

6- ജില്ലാതല മത്സരങ്ങൾക്ക് ഏതു ഭാഷാ സിനിമാഗാനങ്ങളും പാടാവുന്നതാണ് എന്നാൽ ഫൈനൽ മത്സരങ്ങളിൽ മലയാള സിനിമാഗാനങ്ങൾ മാത്രമേ അനുവദിക്കൂ. നാലു കാറ്റഗറികളിലായാണ് മത്സരങ്ങൾ നടത്തുന്നത്.
A- 5 വയസ്സു മുതൽ 10 വയസ്സുവരെ വരെ [Sub Junior]
B- 11 വയസ്സു മുതൽ 17 വയസ്സുവരെ വരെ [Junior]
C- 18 വയസ്സു മുതൽ 30 വയസ്സുവരെ വരെ [Senior]
D- 31 വയസ്സു മുതൽ പരിധിയില്ല [Super Senior]
ഇന്ത്യക്കകത്തുള്ളവർക്ക് രെജിസ്ട്രേഷൻ ഫീ 500/- രൂപയായും[അഞ്ഞൂറു രൂപ] . ഇന്ത്യക്കു പുറത്തുള്ളവർക്ക് രെജിസ്ട്രേഷൻ ഫീ $10 [പത്തു ഡോളർ] ആയും നിജപ്പെടുത്തിയിരിക്കുന്നു. ഫീ അയച്ചശേഷം റെസീപ്റ്റ് സ്ക്രീൻ ഷോട്ട് ആയോ ഫോട്ടോ ആയോ വീഡിയോക്കൊപ്പം അയച്ചുതരേണ്ടതാണ്. ഓരോ ജില്ലയിലെയും നാലു വിഭാഗങ്ങളിൽ ഓരോ വിഭാഗത്തിൽനിന്നും മൂന്നു വിജയികളെ വീതം ആദ്യം തിരഞ്ഞെടുക്കും.[ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ] ജില്ലാ തലത്തിൽ വിജയിക്കുന്നവർക്ക് Femu വിന്റെ Certificate കൾ നൽകും.ജില്ലാ തലത്തിൽ A,B,C,D എന്നീ Category കളിൽ ഒന്നാമതെത്തുന്നവർക്കായിരിക്കും Final ൽ മത്സരിക്കാൻ യോഗ്യത. Final ൽ വിജയികളായെത്തുന്ന 4 പേർക്കും Cash Award ഉം Memento യും Certificate ഉം നൽകും. വിജയികളാകുന്ന വർക്ക്‌ പ്രശസ്ത സംഗീതസംവിധായകരുടെ സിനിമകളിൽ പാടുന്നതിന് അവസരം നൽകുന്നതാണ്. ജില്ലാ അടിസ്ഥാനത്തിൽ വിജയികളാകുന്നവർക്ക്‌ Femu വിന്റെ Production House നിർമ്മിക്കുന്ന മ്യൂസിക് ആൽബങ്ങളിൽ പാടുന്നതിനും അഭിനയിക്കുന്നതിനും അവസരം നൽകുന്നതാണ്. കൂടാതെ ഈ മത്സരങ്ങളിൽ, ശബ്ദം കൊണ്ടും ആലാപന മികവിലുള്ള പ്രത്യേകതകൊണ്ടും Special എന്നു കരുതാവുന്ന എല്ലാവരെയും Femu വിന്റെ Special Voice Library യിൽ ഉൾപ്പെടുത്തുന്നതാണ്. മെയ് പതിനഞ്ചാം തീയതി മുതൽ ഇരുപത്തഞ്ചാം തീയതി വരെ എൻട്രികൾ സ്വീകരിക്കുന്നതായിരിക്കും.