മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്‍ അന്തരിച്ചു

മലയാള സിനിമാരംഗത്തെ മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജയചന്ദ്രന്‍ (52) അന്തരിച്ചു. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം മൂര്‍ച്ചിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 2002ല്‍ കുബേരന്‍ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടി. ഇതിന് പുറമെ ഫിലിം ക്രിട്ടിക്‌സ് അവര്‍ഡ്, നിരവധി ചാനല്‍ പുരസ്‌ക്കാരങ്ങളും കിട്ടിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി ഫ്‌ലവേഴ്‌സ് ചാനലില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ ആര്‍ടിസ്റ്റ് ജയ ചന്ദ്രന് ആദരാഞ്ജലികളര്‍പ്പിച്ചു.

ഓള്‍ കേരള മേക്കപ്പ് ആര്‍ട്ടിസ്റ്റ് അംഗവും മലയാള സിനിമ മേഖലയിലെ സീനിയര്‍ മേക്കപ്പ് ആര്‍ട്ടിറ്റുമായിരുന്നു ജയചന്ദ്രന്‍. ലിവര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസകാലമായി ചികിത്സയില്‍ ആയിരുന്നു. പെട്ടെന്ന് അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലില്‍ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. മലയാളത്തില്‍ സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി നൂറ്റമ്പതിലേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ ശിഷ്യനായിട്ടായിരുന്നു ചലച്ചിത്ര രംഗത്ത് തുടക്കം. തുടര്‍ന്ന് ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ബി.വി. റാവു, വേലപ്പന്‍ ആശാന്‍ എന്നിവരുടെ കൂടെയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി ഫഌവഴ്‌സ് ടിവിയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചു വന്ന ജയചന്ദ്രന്റെ മരണവാര്‍ത്ത ഇപ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. സംവിധായകന്‍ അഫ്‌സല്‍ ലത്തീഫ് പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ഏറെ വൈറല്‍ ആകുന്നത്. അഫ്‌സലിന്റെ വാക്കുകള്‍, ജയന്‍ ചേട്ടന്‍ പോയി. ഉപ്പും മുളകിലെ പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരുപാട് അടുപ്പമുള്ള ഒരാളായിരുന്നു ജയന്‍ ചേട്ടന്‍. ഉപ്പും മുളകിലെ ബാലുവിന്റെ വേഷപ്പകര്‍ച്ചകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അതിനു പിന്നില്‍ ജയചന്ദ്രന്‍ എന്ന മേക്കപ്പ്മാന്റെ കരസ്പര്‍ശം വളരെ വലുതായിരുന്നു. തൂവാനത്തുമ്പികളില്‍ അസിസ്റ്റന്റ് മേക്കപ്പ് മാനായി തുടങ്ങിയ സിനിമ ജീവിതത്തില്‍ സ്വാതന്ത്ര്യ മേക്കപ്പ് മാനായി 150 ലേറെ സിനിമകളില്‍ ചമയം നിര്‍വഹിച്ചിട്ടുണ്ട്. 2002ല്‍ കുബേരന്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും നേടിയ ജയന്‍ ചേട്ടന്‍ 5 വര്‍ഷം ആയി ഫഌവഴ്‌സ് ടിവിയില്‍ ചീഫ് മേക്കപ്പ്മാനായി ആയി വര്‍ക്ക് ചെയ്യുകയായിരുന്നു. പ്രണാമം ജയന്‍ ചേട്ടാ.