ഇത്രയും നാണംകെട്ട കാസ്റ്റിംഗ് , ഹിന്ദു ദേവതയെ അപമാനിക്കുന്നതിന് തു ല്യം , ‘മൂക്കുത്തി അമ്മനെതിരെ’ മീര മിഥുന്‍

നയന്‍താര പ്രധാന കഥാപാത്രമായെത്തുന്ന’മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിനെതിരെ വിവാദപരാമര്‍ശവുമായി മോഡലും തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ആയിരുന്ന മീര മിഥുന്‍.

വിവാഹിതനായ ആളുമായി പ്രണയബന്ധം വെച്ചുപുലര്‍ത്തിയ വ്യക്തിയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും ഇത് അപമാനകരമാണെന്നും മീരയുടെ പറയുന്നു.അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഇത്രയും നാണംകെട്ട കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദേവതയെ അപമാനിക്കുന്നതിന് തുല്യമാണ്. തമിഴ്നാട്ടില്‍ മാത്രമേ ഇതു നടക്കുകയുള്ളു എന്നും മീര ട്വീറ്ററില്‍ കുറിച്ചു.