മാളവിക – മാത്യു ചിത്രം ഷൂട്ടിങ് തുടങ്ങി

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം തിരുവനന്തപുരത്ത് വച്ച് നടന്നു. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജോയ് മാത്യു, രാജേഷ് മാധവന്‍, വിനീത് വിശ്വം, സ്മിനു സിജോ, മുത്തുമണി, വീണാ നായര്‍, ജയ എസ്. കുറുപ്പ്, മഞ്ജു പത്രോസ് തുടങ്ങിയവരും അഭിനയിക്കുന്നു.

പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിന്‍, ജി.ആര്‍. ഇന്ദുഗോപന്‍ എന്നിവര്‍ ആദ്യമായി ഒരുമിച്ച് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രന്‍. അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക്ി ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

എഡിറ്റിങ് മനു ആന്റണി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, ആര്‍ട്ട് സുജിത് രാഘവ്, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ഷെല്ലി ശ്രീസ്, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്. പൂവാര്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. പിആര്‍ഒ എ.എസ്. ദിനേശ്.

മാത്യു തോമസ് പ്രധാന കഥാപാത്രമായെത്തിയ വിശുദ്ധ മെജോ ആണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. ഡിനോയ് പൗലോസ് നായകനായെത്തിയ ചിത്രമായിരുന്നു ഇത്. അതുപോലെ ലിജോ മോള്‍ ജോസാണ് ചിത്രത്തില്‍ നായികയായെത്തിയത്. ഡിനോയ് പൗലോസ് കഥ-തിരക്കഥ-സംഭാഷണമൊരുക്കി നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കിരണ്‍ ആന്റണിയാണ്. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണവും ജോമോന്‍ ടി. ജോണാണ്.