മാസ്റ്റര്‍ പൂര്‍ത്തിയായപ്പോള്‍ വില്ലന്റെ വക ദളപതിക്കൊരു മുത്തം

സൂപ്പര്‍താരം വിജയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് വിജയ്ക്ക്, സേതുപതി കവിളില്‍ മുത്തം നല്‍കുന്നത്. മാസ്റ്ററിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജഗദീഷ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

മാസ്റ്ററില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതമൊരുക്കന്നത്. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും.