
പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്ററിന്റെ റിലീസ് പ്രഖ്യാപിച്ചു.ചിത്രം ജനുവരി 13ന് തീയറ്ററില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളായ എക്‌സ് ബി ക്രിയേറ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു.കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്’മാസ്റ്റര്‍’.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച്ച.
മാളവിക മോഹനന്‍ ആണ് നായിക. ആന്‍ഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസര്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും അനിരുദ്ധ രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു.