‘മാര’ ട്രെയ്‍ലര്‍

ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തിയ ചാര്‍ളിയുടെ തമിഴ് പതിപ്പ് ‘മാര’യുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ആര്‍ മാധവനും ശ്രദ്ധ ശ്രീനാഥുമാണ് മാരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവാഗതനായ ദിലീപ് കുമാറാണ് ‘മാര’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സീമ, അഭിരാമി, ശിവദ, മാലാ പര്‍വതി, ഭാസ്‌കര്‍ തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നു. മാരയും ഒരു മുഴുനീള പ്രണയ ചിത്രമായിരിക്കും എന്നാണ് അറിയുന്നത്.

40 വയസുകാരനായ കഥാപാത്രമായാണ് മാധവന്‍ ചിത്രത്തിലെത്തുന്നത്. അതേസമയം, കോളേജ് വിദ്യാര്‍ഥിയായ ഒരു പെണ്‍കുട്ടിയുടെ വേഷമായിരിക്കും ശ്രദ്ധ അവതരിപ്പിക്കുക. ജനുവരി 8 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങും.