ഡിസി മാര്‍വെല്‍ പോരാട്ടം, പ്രീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ അക്വമാന്‍…

പ്രീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള മുന്നേറ്റത്തിലാണ് ഇപ്പോള്‍ വമ്പന്‍മാരായ നിര്‍മ്മാണക്കമ്പനികളെല്ലാം. ഈയിടെ പുറത്തിറങ്ങിയ മാര്‍വെല്‍ സ്റ്റുഡിയോസിന്റെ  ‘അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍’ എന്ന ചിത്രത്തിനാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസ്‌
റെക്കോര്‍ഡുള്ളത്. ലോകമെമ്പാടുമായി 640 മില്ല്യണും അമേരിക്കയില്‍ മാത്രമായി 257 മില്ല്യണുമാണ് ഇന്‍ഫിനിറ്റി വാര്‍ റെക്കോര്‍ഡിട്ടിരിക്കുന്നത്. എന്നാല്‍ ഡിസി ബുക്കസിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ‘അക്വമാന്‍’ എന്ന ചിത്രത്തിന് ഇതിനകം 700 മില്ല്യണ്‍ ലാഭമുണ്ടായി എന്നാണ് പുതിയ വാര്‍ത്തകള്‍. ഇതുവരെ 42 മില്ല്യണ്‍ വ്യൂവേഴ്‌സാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടിട്ടുള്ളത്..
അറ്റലാന്റ എന്ന കടല്‍സമൂഹത്തിലെ അംഗവും പകുതി മനുഷ്യനുമായ ആര്‍ത്തര്‍ എന്ന കഥാപാത്രം ജീവിതകഥയെപ്പറ്റി അന്വേഷിച്ച് പോകുന്നതും തന്റെ ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിയുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

നിരവധി സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളുടെ സിനിമകള്‍ പുറത്തിറങ്ങിയതിനുശേഷവും വാര്‍ണര്‍ ബ്രോസ് പിക്‌ചേര്‍സിന് ഇതുവരെ മാര്‍വല്‍ സിനിമകളുടെ ഉയരത്തിലേക്കിലെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ഈ വര്‍ഷാവസാനം  ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിക്കാനായി ‘അക്വമാന്‍’ തങ്ങളുടെ അവസാനത്തെ ആയുധമായി പ്രയോഗിക്കാനിരിക്കുകയാണ് ഡിസി യൂണിവേഴ്‌സ്. അക്വമാന്‍ യുഎസില്‍ പുറത്തിറങ്ങുന്നത് ഡിസംബര്‍ 21നാണ്.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് അക്വമാന്‍ ഇന്ത്യയില്‍ ഒരാഴ്ച നേരത്തെയെത്തുമെന്നാണ്. ഡിസംബര്‍ 14 നാണ് ഇന്ത്യയില്‍ ചിത്രമിറങ്ങുക. ജെയിംസ് വാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജെയ്‌സണ്‍ മൊമോയ, ആമ്പര്‍ ഹേര്‍ഡ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്‌ലര്‍ കാണാം…