കടന്നു പോകുന്നത് മോശം സാഹചര്യത്തിലൂടെ, അണിയറപ്രവര്‍ത്തകരില്‍ നിന്നും അപമാനം; മാലാ പാര്‍വതി

നടി മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത രണ്ട് കുറിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.’ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍, അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍’ ഇങ്ങനെയാണ് ആദ്യത്തെ പോസ്റ്റ്.

ഇതിന് താഴെ എന്തുപറ്റിയെന്നും കൂടെയുണ്ടെന്നുമെല്ലാം പറഞ്ഞ് ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ താരം മറ്റൊരു പോസ്റ്റ് കൂടി എഴുതി. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് രണ്ടാമത്തെ പോസ്റ്റ്.

രണ്ട് പോസ്റ്റുകള്‍ക്ക് താഴെയും നിരവധി മറുപടി കമന്റുകളാണ് വരുന്നത്. താരത്തിന് ഏതോ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട ദുരനുഭമാണ് പറയാന്‍ ശ്രമിച്ചതെന്ന് പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.