ജയറാം വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷങ്ങലെത്തുന്ന ചിത്രം മാര്‍ക്കോണി മത്തായിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ഒരു കല്യാണ രാത്രിയിലെ ആഘോഷം പങ്കുവെച്ചുകൊണ്ടുള്ള ‘എന്നാ പറയാനാ’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തില്‍ ജയറാം ചിത്രത്തിലെ തന്റെ വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തിയിരിക്കുന്നത്. എന്നാല്‍ വിജയ് സേതുപതി ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. എം ജയചന്ദ്രന്റെ സംഗീതത്തില്‍ അനില്‍ പനച്ചൂരന്റെ വരികള്‍ക്ക് അജയ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്ത്, നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ശബ്ദം നല്‍കിയിരിക്കുന്നത്. തന്റെ റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റി ജീവനക്കാരനായ മാര്‍ക്കോണിയുടെ കഥയാണ് ചിത്രം പറയുന്നത്.
”എന്നാ പറയാനാ..?!!” പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി മാര്‍ക്കോണി മത്തായിയിലെ ആദ്യ ഗാനം..
','' );
}
?>