മരക്കാര്‍ ഒ.ടി.ടി റിലീസിലേക്ക് ?

','

' ); } ?>

മലയാളി പ്രേക്ഷര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചര്‍ച്ച നടന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. മുംബൈയില്‍ ആമസോണ്‍ പ്രതിനിധികള്‍ മരക്കാര്‍ സിനിമ കണ്ടുവെന്നാണ് സൂചന. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തും. ഒരിടവേളക്ക് ശേഷം തീയറ്റര്‍ തുറക്കുമ്പോള്‍ 50 ശതമാനം സീറ്റില്‍ മാത്രമാണ് പ്രവേശന അനുമതി. അതിനാല്‍ തീയറ്ററില്‍ റിലീസ് ചെയ്താല്‍ ലാഭം ഉണ്ടാകില്ല എന്ന് കണക്കാക്കിയാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. തുടക്കം മുതല്‍ തീയറ്റര്‍ റിലീസിന് ഒരുങ്ങിയ ചിത്രമാണ് മരക്കാര്‍. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ റിലീസ് രണ്ട് തവണയായി മാറ്റി വെക്കുകയായിരുന്നു.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍. സിനിമ ഒടിടി വഴി റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശനും, മോഹന്‍ലാലും നേരത്തെ പറഞ്ഞിരുന്നു. ചുരുങ്ങിയത് 600 സ്‌ക്രീനുകളില്‍ 21 ദിവസമെങ്കിലും ഓടേണ്ട സിനിമയാണിതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും മരക്കാര്‍ പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അനി ഐ വി ശശിയും പ്രിയദര്‍ശനുമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പാടുന്നത്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. കൊവിഡ് സാഹചര്യമായതുകൊണ്ടു തന്നെ നിരവധി തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുന്നത്.